കനത്ത മഴയിൽ മരം പൊട്ടി വീണ് മൂന്ന് മരണം

മലപ്പുറം നിലമ്പൂരിന് സമീപം പൂളക്കപ്പാറ ആദിവാസി കോളനിയിൽ കനത്ത മഴയിൽ മരം വീണു മൂന്ന് പേര്‍ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പൂളക്കപ്പാറ കോളനിയിലെ ചാത്തി, ശങ്കരൻ, പുഞ്ചക്കൊലി കോളനിയിലെ ചാത്തി എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ നിലമ്പൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് വൈകീട്ട് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മലയോര മേഖലയില്‍ വൻതോതിലുള്ള നഷ്ടമാണ് ഉണ്ടായത്. നിരവധി വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണു. നിർത്തിയിട്ട വാഹനങ്ങൾക്ക് മുകളിലും മരങ്ങൾ വീണു. മുക്കം നഗരസഭയിലെ നീലേശ്വരത്തും പൂളപ്പൊയിലിലുമാണ് നാശനഷ്ടങ്ങൾ ഉണ്ടായത്. ആറോളം വീടുകൾക്ക് മുകളിലാണ് മരങ്ങൾ കടപുഴകി വീണത്.

error: Content is protected !!