മൊബൈൽ ഫോൺ ബലമായി പിടിച്ചുവാങ്ങി ; സൽമാൻ ഖാനെതിരെ പരാതി

മൊ​ബൈ​ല്‍ ഫോ​ണ്‍ ബ​ല​മാ​യി പി​ടി​ച്ചു വാ​ങ്ങി​യ​തി​ന് ബോ​ളി​വു​ഡ് താ​രം സ​ൽ​മാ​ൻ ഖാ​നെ​തി​രെ ആ​രാ​ധ​ക​ന്‍റെ പ​രാ​തി. മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നാ​യ അ​ശോ​ക് ശ്യാം​പാ​ല്‍ പാ​ണ്ഡേ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മും​ബൈ ഡി​എ​ന്‍ ന​ഗ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

ഭാ​ര​ത് എ​ന്ന സി​നി​മ​യു​ടെ പ്ര​മോ​ഷ​ന്‍ ഷൂ​ട്ടി​ന് സ​ല്‍​മാ​ന്‍ സൈ​ക്കി​ളി​ൽ യ​ഷ് രാ​ജ് സ്റ്റു​ഡി​യോ​യി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. സ​ല്‍​മാ​ന്‍റെ വീ​ഡി​യോ എ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ഫോ​ണ്‍ ത​ട്ടി​പ്പ​റി​ച്ച​താ​യാ​ണ് പ​രാ​തി. വീ​ഡി​യോ ചി​ത്രീ​ക​രി​ക്കാ​ന്‍ താ​ന്‍ ബോ​ഡി ഗാ​ര്‍​ഡി​ല്‍ നി​ന്ന് അ​നു​വാ​ദം വാ​ങ്ങി​യെ​ന്നും പാ​ണ്ഡേ പ​റ​യു​ന്നു.

എ​ന്നാ​ൽ അ​നു​വാ​ദ​മി​ല്ലാ​തെ​യാ​ണ് പ​ണ്ഡേ വീ​ഡി​യോ എ​ടു​ത്ത​തെ​ന്നാ​ണ് സ​ൽ​മാ​ന്‍റെ ബോ​ഡി ഗാ​ർ​ഡി​ന്‍റെ മൊ​ഴി. സ​ല്‍​മാ​ന്‍ സൈ​ക്കി​ളി​ല്‍ സ​ഞ്ച​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്.

error: Content is protected !!