പോളിംഗ് ശതമാനം കൂടിയതിയിൽ പ്രതീക്ഷ അർപ്പിച്ച് ഇടത് മുന്നണി

പോളിങ് ശതമാനം കൂടിയത് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പോലെ ന്യൂനപക്ഷങ്ങള്‍ വോട്ട് ചെയ്തുവെന്ന പ്രതീക്ഷയും നേതാക്കള്‍ പങ്ക് വയ്ക്കുന്നുണ്ട്. ബി.ജെ.പി വിരുദ്ധ വികാരം കേരളത്തിലുടനീളം ഉണ്ടായെന്നും മുന്നണി നേതൃത്വം കണക്ക് കൂട്ടുന്നു.

വോട്ടിങ് ശതമാനത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ മുന്നേറ്റമുണ്ടായത് അനൂകലമായിട്ടാണ് ഇടത് കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.തിരുവന്ത്പുരം മണ്ഡലത്തിലെ പോളിങ് ശതമാനക്കണക്കിലാണ് എല്‍.ഡി.എഫ് പ്രതീക്ഷ,തങ്ങളുടെ സിറ്റിംങ് എം.എല്‍.എമാരുള്ള മണ്ഡലത്തിലുണ്ടായ പോളിങ് ഇത് മുന്നണിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയാണ് നേതാക്കള്‍ പങ്ക് വെയ്ക്കുന്നത്. ആറ്റിങ്ങലില്‍ വിജയം ഉറപ്പാണെങ്കിലും ഭൂരിപക്ഷത്തില്‍ കുറവുണ്ടാകുമെന്നാണ് ഇടത് നേതാക്കള്‍ പങ്ക് വെയ്ക്കുന്ന വികാരം. പാര്‍ട്ടി സംവിധാനത്തിലുണ്ടായ ഉണര്‍വ്വും പ്രചരണ തന്ത്രങ്ങളും കൊല്ലത്ത് ഗുണമാകുമെന്ന വിലയരുത്തലാണ് ഇടത് നേതാക്കള്‍ക്കുള്ളത്. ആലപ്പുഴ നേടുമെന്ന് പ്രതീക്ഷയുണ്ടെങ്കിലും മധ്യകേരളത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമോ എന്ന ആശങ്ക നേതാക്കള്‍ക്കിയിലുണ്ട്.

മധ്യകേരളത്തിലെ വോട്ടിങ്ങില്‍ ഇടത് കേന്ദ്രങ്ങള്‍ തൃപ്തരല്ലെങ്കിലും വലിയ തിരിച്ചടിയുണ്ടാകില്ലെന്നാണ് നേതാക്കളുടെ അവകാശവാദം. എന്നാല്‍ വടക്കന്‍ കേരളത്തില പോളിങ് ശതമാനത്തില്‍ ഇടത് നേതൃത്വം സംതൃപ്തരാണ്. കടുത്ത മത്സരം നടന്ന മണ്ഡലങ്ങളില്‍ ന്യൂനപക്ഷ കേന്ദ്രീകരണം തങ്ങള്‍ക്കനുകൂലമായി ഉണ്ടായെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. വോട്ടിങ് നിലയെ സംബന്ധിച്ചും വിജയസാധ്യതയെ സംബന്ധിച്ചും റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാകമ്മിറ്റികളോട് സി.പി.എം നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്‍ന്ന് തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ സി.പി.എം നടത്തും.

error: Content is protected !!