തളിപ്പറമ്പ് ബക്കളത്ത് വാഹനാപകടം ; യുവാവ് മരിച്ചു

തളിപ്പറമ്പ ബക്കളം നെല്ലിയോട്ട് ക്ഷേത്രത്തിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.കാസർഗോഡ് സ്വദേശിയായ സയ്യിദ് ത്വാഹ തങ്ങൾ (22) ആണ് മരിച്ചത്.ഒപ്പം യാത്ര ചെയ്തിരുന്ന ഇല്ല്യാസ് അഹമ്മദിനെ ഗുരുതരമായ പരിക്കുകളോടെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇന്ന് രാത്രി 7.30 ഓടെ ആയിരുന്നു അപകടം.

കണ്ണൂർ ഭാഗത്തുനിന്നും തളിപ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്നു ഇരുവരും.ബക്കളത്ത് വെച്ച് എതിരെ വന്ന കാറുമായി കൂട്ടി ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ മറ്റൊരു കെഎസ്ആർടിസി ബസ്സിനടിയിലേക്ക് ഇരുവരും തെറിച്ചു വീണു.ത്വാഹായുടെ തലയിലൂടെ ബസ്സിന്റെ ചക്രം കയറി ഇറങ്ങുകയും ചെയ്തു.ഇയാൾ അവിടെ വെച്ച് തന്നെ മരിച്ചു .ഗുരുതര പരിക്കുകളോടെ അബോധാവസ്ഥയിലായിരുന്ന ഇല്ല്യാസ്‌ അഹമ്മദിനെ ഫയർഫോർസും നാട്ടുകാരും പോലീസും ചേർന്ന് ആദ്യം തളിപ്പറമ്പ ലൂർദ് ഹോസ്‌പിറ്റലിലും പിന്നീട് ഗവ.മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

error: Content is protected !!