തിരഞ്ഞെടുപ്പ് ; ആദ്യ അങ്കം വ്യാഴാഴ്ച

പ​തി​നേ​ഴാം ലോ​ക്സ​ഭ​യി​ലേ​ക്കു​ള്ള ആ​ദ്യ ഘ​ട്ട വോ​ട്ടെ​ടു​പ്പ് വ്യാ​ഴാ​ഴ്ച. 91 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

ആ​ന്ധ്രാ​പ്ര​ദേ​ശ്, തെ​ലു​ങ്കാ​ന, ഉ​ത്ത​രാ​ഖ​ണ്ഡ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഴു​വ​ന്‍ മ​ണ്ഡ​ല​ങ്ങ​ളും ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വി​ധ​യെ​ഴു​തും. അ​രു​ണാ​ച​ല്‍ പ്ര​ദേ​ശ്, മേ​ഘാ​ല​യ, മി​സോ​റം, സി​ക്കിം, നാ​ഗാ​ല​ന്‍​ഡ് തു​ട​ങ്ങി​യ വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളും ആ​ദ്യ ഘ​ട്ട​ത്തി​ലാ​ണ് പോ​ളിം​ഗ്.

മ​ഹാ​രാ​ഷ്ട്ര​യി​ലെ ഏ​ഴും ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ എ​ട്ടും ബി​ഹാ​റി​ലെ​യും ഒ​ഡീ​ഷ​യി​ലെ​യും നാ​ലും പ​ശ്ചി​മ ബം​ഗാ​ളി​ലെ ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ലും ആ​ദ്യ​ഘ​ട്ട​ത്തി​ലാ​ണ് വോ​ട്ടെ​ടു​പ്പ്.

ആ​ന്ധ്രാ​പ്ര​ദേ​ശ്, അ​രു​ണാ​ച​ല്‍ പ്ര​ദേ​ശ്, സി​ക്കിം നി​യ​മ​സ​ഭ​ക​ളി​ലേ​ക്കും ഒ​ഡി​ഷ നി​യ​മസ​ഭ​യി​ലേ​ക്കു​ള്ള ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പും വ്യാ​ഴാ​ഴ്ച ന​ട​ക്കും.

error: Content is protected !!