തലസ്ഥാനത്ത് വീണ്ടും കൊലപാതകം

തിരുവനന്തപുരത്ത് വീണ്ടും കൊലപാതകം. വട്ടപ്പാറയില്‍ വീടിനുള്ളില്‍ വൃദ്ധയുടെ മൃതശരീരം അഴുകിയ നിലയില്‍ കണ്ടെത്തി. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ പട്ടിക പൊലീസ് തയ്യാറാക്കി.

വട്ടപ്പാറ സ്വദേശി സുശീലയാണ് മരിച്ചത്. പത്ത് വര്‍ഷമായി ഇവര്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. ഒറ്റക്കായിരുന്നു താമസം. കഴിഞ്ഞ രണ്ട് ദിവസങ്ങളായി മകന്‍ ഇവരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.. ഫോണെടുക്കാത്ത സാഹചര്യത്തിലാണ് നേരിട്ടെത്തി വീട്ടില്‍ പരിശോധിച്ചത്. സംഭവം കൊലപാതകമാണെന്ന് പൊലീസ് ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. സംശയിക്കുന്നവരുടെ പട്ടികയും പൊലീസ് തയ്യാറാക്കി. കൊലപാതകത്തിന് മുമ്പ് ബലാത്സംഘം നടന്നോ എന്ന സംശയം പൊലീസിനുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്ന് തിരുവനന്തപുരം റൂറല്‍ എസ്പി അറിയിച്ചു. രണ്ട് മാസത്തിനിടെ തിരുവനന്തപുരത്ത് നടക്കുന്ന ഏഴാമത്തെ കൊലപാതകമാണിത്.

error: Content is protected !!