ലിംക ബുക്കില്‍ ഇടം നേടിയ ഡോ. ജയന്‍ തോമസിന്റെ ചിത്രം ഇനി മുതല്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍.

മട്ടന്നൂർ: അപൂർവയിനം പക്ഷിയായ ബഫ് ബ്രസ്റ്റഡ് സാൻഡ്‌പൈപ്പറിന്റെ ലിംക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടിയ ചിത്രം കണ്ണൂർ വിമാനത്താവളത്തിലെ ടെർമിനൽ കെട്ടിടത്തിൽ സ്ഥാപിച്ചു. ഡോ. ജയൻ തോമസാണ് ചിത്രം പകർത്തിയത്. വടക്കേ അമേരിക്കയിൽ കണ്ടുവരുന്ന പക്ഷി 12,600 കിലോമീറ്റർ സഞ്ചരിച്ചാണ് മാടായിപ്പാറയിൽ 2011-ൽ ദേശാടനത്തിനെത്തിയത്. ദക്ഷിണേഷ്യയിൽ ബഫ് ബ്രസ്റ്റഡ് സാൻഡ്‌പൈപ്പറിന്റെ ചിത്രം പകർത്തുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന പേരിൽ ഡോ. ജയൻ തോമസ് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. പക്ഷിയുടെയും ചിത്രത്തിന്റെയും അപൂർവത പരിഗണിച്ചാണ് ചിത്രം വിമാനത്താവളത്തിലെ അറൈവൽ ഹാളിൽ സ്ഥാപിക്കാൻ കിയാൽ അധികൃതർ തീരുമാനിച്ചത്.

error: Content is protected !!