സി പി ഐ എമ്മിന്റെ പഴയ കാല നേതാവ്‌ കണ്ണൂര്‍ ധർമ്മടത്തെ സഖാവ് പുഞ്ചയിൽ നാണു അന്തരിച്ചു.

 

കണ്ണൂർ : കണ്ണൂർ ധർമ്മടത്തെ പഴയ കാല കമ്മ്യൂണിസ്റ്റ് നേതാവും എഴുത്തുകാരനുമായ സഖാവ് പുഞ്ചയിൽ നാണു അന്തരിച്ചു. കണ്ണൂരിലെ പഴയ കാല കമ്മ്യൂണിസ്റ്റ് നേതാക്കളിൽ പ്രധാനപ്പെട്ട വ്യക്തിയാണ് നാണു.

സി പി ഐ എം  കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ സഖാവ് പുഞ്ചയിൽ നാണു പ്രവർത്തിച്ചിട്ടുണ്ട്. സി ഐ ടി യു  രംഗത്തും തലമുതിർന്ന നേതാവാണ് ഇദ്ദേഹം. സി ഐ ടി യു ജില്ലാ പ്രസിഡണ്ട്, ചെത്തുതൊഴിലാളി യൂനിയൻ സംസ്ഥാന ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചു. ധർമ്മടത്തിലെ പാർട്ടിയുടെ പഴയ കാല ചരിത്രത്തെക്കുറിച്ചുള്ള ഒരു പുസ്തകം രചിച്ചിട്ടുണ്ട് പ്രായധികം ഏറെയുണ്ടായിട്ടും പാർട്ടിയുടെ പ്രവർത്തനങ്ങളിൽ എന്നും കർമ്മനിരതനായിരുന്നു ഇദ്ദേഹം. കണ്ണൂരിലെ കമ്മ്യൂണിസ്റ് ചരിത്രത്തിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച അതികായനാണ് സഖാവ് നാണു.

error: Content is protected !!