നടിയെ ആക്രമിച്ച കേസ് ; കുറ്റം ചുമത്തുന്നതിന് സ്റ്റേ ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയിൽ

നടിയെ ആക്രമിച്ച കേസില്‍ കുറ്റം ചുമത്തുന്നത് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടുള്ള ദിലീപിന്റെ അപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. കുറ്റം ചുമത്തുന്നതിനായി കേസ് നാളെ വിചാരണ കോടതി പരിഗണിക്കാനിരിക്കുകയാണ്. അതിനാല്‍ ഈ അപേക്ഷ അടിയന്തരമായി കേള്‍ക്കണം എന്ന് ദിലീപിന്റെ അഭിഭാഷകര്‍‌ ഇന്നലെ സുപ്രിം കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.

മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹരജിയില്‍ സുപ്രിം കോടതി തീരുമാനമെടുക്കും വരെ കുറ്റം ചുമത്തരുതെന്നാണ് വാദം. ഈ ആവശ്യത്തെ കഴി‍ഞ്ഞ തവണ സര്‍ക്കാര്‍ പിന്തുണച്ചിരുന്നു. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് അപേക്ഷ പരിഗണിക്കുക.

error: Content is protected !!