ചൊവ്വാഴ്ച്ച് മുതൽ വേനൽ മഴ സംസ്ഥാനത്ത് സജീവമാകും

ക​ടു​ത്ത ചൂ​ടി​ൽ നി​ന്ന് ആ​ശ്വാ​സം പ​ക​ർ​ന്ന് ഏ​പ്രി​ല്‍ ര​ണ്ടാം വാ​രം മു​ത​ല്‍ കേ​ര​ള​ത്തി​ല്‍ വേ​ന​ല്‍​മ​ഴ സ​ജീ​വ​മാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം. ചൊ​വ്വാ​ഴ്ച മു​ത​ല്‍ എ​ല്ലാ ജി​ല്ല​ക​ളി​ലും സാ​മാ​ന്യം ഭേ​ദ​പ്പെ​ട്ട മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ര​ള വെ​ത​ർ ഡോ​ട്ട് ഇ​ൻ​റി​പ്പോ​ർ​ട്ട് ചെ​യ്തു.

കാ​സ​ര്‍​കോ​ട്, കോ​ഴി​ക്കോ​ട് തു​ട​ങ്ങി​യ തീ​ര​ദേ​ശ ജി​ല്ല​ക​ളി​ലാ​ണ് മ​ഴ അ​ല്‍​പം കു​റ​യു​ക. മ​റ്റി​ട​ങ്ങ​ളി​ല്‍ ഇ​ട​ക്കി​ട​ക്ക് വൈ​കി​ട്ട് ഇ​ടി​യോ​ടു​കൂ​ടി​യ വേ​ന​ല്‍​മ​ഴ പ്ര​തീ​ക്ഷി​ക്കാ​മെ​ന്നാ​ണ് പ്ര​വ​ച​നം. മ​ഴ​ക്കൊ​പ്പം മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലു​ള്ള കാ​റ്റും പ്ര​തീ​ക്ഷി​ക്കാം.

error: Content is protected !!