കടൽക്ഷോഭത്തെ തുടർന്ന് 19 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

ശ​ക്ത​മാ​യ ക​ട​ല്‍​ക്ഷോ​ഭ​ത്തെ​ തു​ട​ര്‍​ന്ന് തിരുവനന്തപുരം ജി​ല്ല​യു​ടെ തീ​ര​മേ​ഖ​ല​ക​ളി​ല്‍​നി​ന്ന് 19 കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റി​പാ​ര്‍​പ്പി​ച്ചു. ക​ട​ല്‍​ക്ഷോ​ഭം രൂ​ക്ഷ​മാ​യ വ​ലി​യ​തു​റ മേ​ഖ​ല​യി​ൽ ഒ​മ്പ​തു വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു.

വ​ലി​യ​തു​റ ബ​ഡ്സ് യു​പി സ്കൂ​ള്‍, വ​ലി​യ​തു​റ ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ള്‍ തു​റ​ന്ന​ത്. ബ​ഡ്സ് യു​പി സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ല്‍ എ​ട്ടു കു​ടും​ബ​ങ്ങ​ളി​ലെ 34 പേ​രും വ​ലി​യ​തു​റ യു​പി​എ​സി​ല്‍ 11 കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 35 പേ​രും താ​മ​സി​ക്കു​ന്നു​ണ്ട്. ഇ​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​കെ. വാ​സു​കി പ​റ​ഞ്ഞു.

തെ​ക്കു-കി​ഴ​ക്ക​ന്‍ ശ്രീ​ല​ങ്ക​യോ​ടു ചേ​ര്‍​ന്നു​ള്ള സ​മു​ദ്ര ഭാ​ഗ​ത്ത് ശനിയാഴ്ചയോടെ ന്യൂ​ന​മ​ര്‍​ദം രൂ​പ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ കേ​ര​ളാ തീ​ര​ത്ത് ക​ട​ല്‍ പ്ര​ക്ഷു​ബ്ധ​മാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തു മു​ന്‍​നി​ര്‍​ത്തി ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യി​ട്ടു​ള്ള എ​ല്ലാ​വ​രും ഇ​ന്ന് ‌പുലർച്ചെ തന്നെ മടങ്ങിയെത്തണമെന്നായിരുന്നു അധികൃതരുടെ നിർദ്ദേശം.

ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ മു​ന്ന​റി​യി​പ്പു​ക​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ​ക​ള​ക്ട​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു.

error: Content is protected !!