അഞ്ച് കൊല്ലം ; കേന്ദ്ര മന്ത്രിമാരുടെ ധൂർത്ത് 100 കോടി

കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടയില്‍ കേന്ദ്ര മന്ത്രിമാര്‍ ധൂര്‍ത്തടിച്ചത് 100 കോടി രൂപ. മന്ത്രി മന്ദിരങ്ങള്‍ മോടി പിടിപ്പിക്കുന്നതിനാണ് ഇതിന്റെ സിംഹഭാഗവും ഉപയോഗിച്ചത്. കേന്ദ്ര പെതുമരാമത്ത് വകുപ്പിന്റെ കീഴിലാണ് മുഴുവന്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നത്.

93.69 കോടി രൂപ മന്ത്രി മന്ദിരങ്ങള്‍ മോടി പിടിപ്പിക്കുന്നതിനും 8 .11 കോടി ഓഫീസുകൾ അലങ്കരിക്കുന്നതിനു വേണ്ടിയാണ് ഉപയോഗിച്ചത്. ഓരോ കൊല്ലവും മോടി പിടിപ്പിക്കുന്നതിന്റെ പേരില്‍ വന്‍ തുകയാണ് ചെലവഴിച്ചത്. വിവരാവകാശരേഖ പ്രകാരമാണ് കണക്കുകള്‍ പുറത്തുവിട്ടത്.

error: Content is protected !!