കോൺഗ്രസ് തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി; മിനിമം വേതനം മുഖ്യ അജണ്ട.

കോൺഗ്രസ് തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കൊപ്പം സോണിയ ഗാന്ധിയും മുതിർന്ന കോൺഗ്രസ് നേതാക്കളും  ചടങ്ങില്‍ സംബന്ധിച്ചു.  മുൻ പ്രധാനമന്ത്രി മൻ മോഹൻ സിംഗ്, പി. ചിദംബരം, കെ.സി വേണുഗോപാൽ, എ.കെ ആന്‍റണി എന്നിവരാണ് പ്രകടന പത്രിക പ്രഖ്യാപന ചടങ്ങിൽ എത്തിയിരുന്നത്. . മിനിമം വേതനം ഉറപ്പു വരുത്തുക എന്നതാണ് ദാരിദ്ര്യത്തിനെതിരായ തന്റെ പാർട്ടിയുടെ പോരാട്ടമെന്ന് പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് രാഹുൽ പറഞ്ഞു. 12,000 രൂപയിൽ താഴെ വരുമാനമുള്ളവർക്ക് വർഷം 72,000 രൂപ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!