പ്രണയാഭ്യര്‍ഥന നിരസിച്ചു: തൃശ്ശൂരിൽ പെൺകുട്ടിയെ വീടിനുള്ളിൽ കയറി തീ കൊളുത്തി കൊലപ്പെടുത്തി.

തൃശ്ശൂർ : തൃശ്ശൂരിൽ പെൺകുട്ടിയെ വീടിനുള്ളിൽ കയറി തീ കൊളുത്തി കൊലപ്പെടുത്തി. ചിയ്യാരം സ്വദേശി നീതു (22) ആണ് കൊല്ലപ്പെട്ടത്. ബിടെക് വിദ്യാർഥിനിയാണ്നീതു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ സുഹൃത്ത് വടക്കേക്കാട് സ്വദേശി നിതീഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

നീതുവിന്റെ വീട്ടിലേക്കെത്തിയ നിതീഷുമായി വാക്ക് തർക്കമുണ്ടാവുകയും തുടർന്ന് യുവാവ് കയ്യിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് പെൺകുട്ടിയെ തീകൊളുത്തുകയുമായിരുന്നു. പ്രണയനൈരാശ്യമാണ് കാരണമെന്നാണ് കരുതപ്പെടുന്നത്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ യുവാവിനെ പിടികൂടി കൈകാര്യം ചെയ്തു പോലീസിലേല്‍പ്പിക്കുകയായിരുന്നു.

error: Content is protected !!