ആലപ്പുഴയിൽ ബസ്സും ട്രാവലറും കൂട്ടി ഇടിച്ചു ; പ്രതിശ്രുതവരനടക്കം 3 പേർ മരിച്ചു

ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ കെ.എസ്.ആര്‍.ടി.സി ബസ് വാനിലിടിച്ച് പ്രതിശ്രുതവരനടക്കം മൂന്ന് പേര്‍ മരിച്ചു.വിവാഹനിശ്ചയം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. 3 കുട്ടികൾ അടക്കം പതിനൊന്നു പേർക്ക് പരിക്കേറ്റു.

പൂവാറിൽ നിന്ന് വിവാഹനിശ്ചയം കഴിഞ്ഞു കണ്ണൂരിലേക്കു മടങ്ങിയ സംഘമാണ് അപകടത്തിൽപെട്ടത്. പ്രതിശ്രുത വരൻ മട്ടന്നൂർ പാലയോട് സ്വദേശി വിനീഷ് , അമ്മയുടെ സഹോദരി പ്രസന്ന പ്രസന്നയുടെ സഹോദരിയുടെ മകളുടെ ഭർത്താവ് വിജയകുമാർ എന്നിവരാണ് മരിച്ചത്. വാനിൽ 13 പേർ ഉണ്ടായിരുന്നു. കെ.എസ്.ആര്‍.ടി.സി കണ്ടക്ടർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ 3 കുട്ടികൾ അടക്കം 11 പേരുടെ നില ഗുരുതരമല്ല. ഇവർ വണ്ടാനം മെഡിക്കൽ കോളജിൽ ആണ് ഉള്ളത്.

മറ്റൊരു വാഹനത്തെ മറികടന്നെത്തിയ വാൻ, കെ.എസ്.ആര്‍.ടി.സി ബസ് വരുന്നതുകണ്ട് റോഡിന്റെ വലതു വശത്തേക്ക് വെട്ടിക്കുകയായിരുന്നു. വാനിന്റെ പിന്നിൽ ഇടതു വശത്താണ് ബസ് ഇടിച്ചത്. അപകടത്തിൽ വാൻ പൂർണ്ണമായി തകർന്നു. വാനിൽ നിന്നും ഏറെ പണിപ്പെട്ടാണ് യാത്രക്കാരെ പുറത്തെടുത്തത്. വാൻ ഡ്രൈവർ കണ്ണൂർ ശിവപുരം സ്വദേശി നിഖിലിനു അടുത്തിടെ ഉണ്ടായ മറ്റൊരു അപകടത്തിൽ പരിക്കേറ്റിരുന്നു. ആരോഗ്യം പൂർണ്ണമായി വീണ്ടെടുക്കും മുമ്പാണ് ഇയാൾ ജോലിയിൽ പ്രവേശിച്ചതെന്ന് ആക്ഷേപമുണ്ട്.

error: Content is protected !!