കണ്ണൂരിൽ നാളെ പലയിടങ്ങളിലും വൈദ്യുതി മുടങ്ങും

 

മാടായി

മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ റെയില്‍വെ ഗ്രൗണ്ട്, ബീവി റോഡ്, റംസി ഹോസ്പിറ്റല്‍, വാടിക്കല്‍ കടവ്, സെയ്ദാര്‍ പള്ളി, മുനീര്‍മൊട്ട, കാവിലെ പറമ്പ്, ജസിന്ത, മാട്ടൂല്‍ സെന്‍ട്രല്‍, മാട്ടൂല്‍ സൗത്ത്, അഴീക്കല്‍ ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ നാല്) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വെങ്ങരഗേറ്റ്, ചൈനാക്ലേ, മാടായിതെരു, പഴയങ്ങാടി റെയില്‍വെ സ്റ്റേഷന്‍ പരിസരം, ക്രസന്റ് കോളേജ്, കൊവ്വപ്പുറം, ഹനുമാരമ്പലം റോഡ്, കോടിത്തായല്‍ ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ നാല്) രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

തലശ്ശേരി

തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മലാല്‍, വെള്ളപ്പൊയില്‍, എഞ്ചിനീയറിംഗ് കോളേജ്, കാരായി മുക്ക്, കൊടക്കളം ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ നാല്) രാവിലെ എട്ട് മുതല്‍ 10 മണി വരെയും മുള്ളൂര്‍ മുക്ക്, തച്ചോളി മുക്ക്, വൈദ്യര്‍ മുക്ക്, വാടിയില്‍ പീടിക, അരങ്ങേറ്റുപറമ്പ്, എകരത്ത് പീടിക, ധന്യ കോര്‍ണര്‍, ഡോക്ടര്‍ മുക്ക് ഭാഗങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

കോടിയേരി

കോടിയേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എം സി സി ജംഗ്ഷന്‍, പപ്പന്‍ പീടിക, ഇല്ലത്ത് താഴെ, റെയിന്‍ ട്രീ, കണ്ണിച്ചിറ ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ നാല്) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

മട്ടന്നൂര്‍

മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വളോര, 21ാം മൈല്‍, കൂരന്‍ മുക്ക്, നരയന്‍പാറ, കാറാട്, തെക്കന്‍പൊയില്‍, പൂമരം, വാഴക്കാല്‍, പള്ള്യം, കാര്‍കോട് ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ നാല്) രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെക്കിക്കാട്, വള്ളിമുക്ക്, ഞാലിവട്ടം, കുറ്റിയാട്ടൂര്‍ വില്ലേജ് ഓഫീസ്, കുറ്റിയാട്ടൂര്‍ ശിവക്ഷേത്രം, കുറുവോട്ട് മൂല ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ നാല്) രാവിലെ ഒമ്പത് മുതല്‍ 12 മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!