‘പശുമൂത്രം സേവിച്ചു , സ്തനാർബുദം മാറി’ ; അവകാശവാദവുമായി ബിജെപി നേതാവ്

ത​ന്‍റെ സ്ത​നാ​ർ​ബു​ദം മാ​റി​യ​ത് പ​ശു​മൂ​ത്രം കു​ടി​ച്ചി​ട്ടാ​ണെ​ന്ന വി​ചി​ത്ര വാ​ദ​വു​മാ​യി ഭോ​പ്പാ​ലി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി പ്ര​ജ്ഞ സിം​ഗ് ഠാ​ക്കൂ​ർ. ത​ന്‍റെ സ്ഥ​നാ​ർ​ബു​ദം മാ​റി​യ​ത് പ​ശു​മൂ​ത്ര​വും പാ​ഞ്ച​ഗ​വ്യ(​ചാ​ണ​കം, ഗോ​മൂ​ത്രം, പാ​ൽ, തൈ​ര്, നെ​യ്യ്)​വും ചേ​ർ​ത്ത ഔ​ഷ​ധം ക​ഴി​ച്ചി​ട്ടാ​ണ്. ഈ ​മ​രു​ന്ന് ശാ​സ്ത്രീ​യ​മാ​ണെ​ന്നും ഇ​തി​ന്‍റെ ജീ​വി​ക്കു​ന്ന ഉ​ദാ​ഹ​ര​ണ​മാ​ണ് താ​നെ​ന്നും പ്ര​ജ്ഞ സിം​ഗ് ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

ന​മ്മു​ടെ സ​മൂ​ഹ​ത്തി​ൽ പ​ശു​സ​ന്പ​ത്ത് അ​മൃ​താ​ണ്. എ​ന്നാ​ൽ പ​ശു​ക്ക​ളോ​ട് പ​ല​യി​ട​ങ്ങ​ളി​ലും വേ​ദ​നാ​ജ​ന​ക​മാ​യാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്നും പ്ര​ജ്ഞാ സിം​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു. പ​ശു​വി​നെ ദി​വ​സ​വും പി​ന്നി​ൽ​നി​ന്ന് ക​ഴു​ത്തി​ലേ​ക്ക് ത​ട​വി​യാ​ൽ അ​തി​ന് സ​ന്തോ​ഷ​മാ​കും. ഇ​ങ്ങ​നെ എ​ല്ലാ ദി​വ​സ​വും ചെ​യ്താ​ൽ ന​മ്മു​ടെ ര​ക്ത​സ​മ്മ​ർ​ദം നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കും. ഇ​തും ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്ക​പ്പെ​ട്ട​താ​ണെ​ന്നും പ്ര​ജ്ഞാ സിം​ഗ് പ​റ​ഞ്ഞു.

error: Content is protected !!