ഏറ്റുമാനൂരിൽ ആൾപാർപ്പില്ലാത്ത വീട്ടിൽ സ്ത്രീയുടെ മൃതദേഹം

ആ​ൾ താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ ജോ​ലി​ക്കാ​യി വി​ളി​ച്ചു വ​രു​ത്തി​യ സ്ത്രീ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സ്ത്രീയെ വി​ളി​ച്ചു​വ​രു​ത്തി​യ​തെ​ന്നു ക​രു​തു​ന്ന​യാളെ സംഭവത്തിന് പിന്നാലെ കാണാതായി. ഏ​റ്റു​മാ​നൂ​ർ വി​മ​ല ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള വീ​ടി​ന്‍റെ അ​ടു​ക്ക​ള​യി​ൽ ക​ട്ട​ച്ചി​റ സ്വ​ദേ​ശിനി ഉ​ഷാ​കു​മാ​രി (50)യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ വീ​ടി​ന്‍റെ ഉ​ട​മ കു​ടും​ബ സ​മേ​തം ദക്ഷിണാഫ്രിക്കയിലാണ്.

വീ​ട്ടു​ട​മ​യു​ടെ ത​റ​വാ​ട് വീ​ട്ടി​ലെ ജോ​ലി​ക്കാ​ര​നാ​യ പാ​ദു​വ സ്വ​ദേ​ശി പ്ര​ഭാ​ക​ര​ൻ എ​ന്ന​യാ​ളാ​ണ് വീ​ടും പ​റ​ന്പും നോ​ക്കി പ​രി​പാ​ലി​ക്കു​ന്ന​ത്. ഇ​യാ​ൾ ഇ​ന്നു രാ​വി​ലെ 9.30ന് ​ത​റ​വാ​ട് വീ​ട്ടി​ലേ​ക്ക് ഫോ​ണി​ൽ വി​ളി​ച്ച് സ്ത്രീ ​മ​രി​ച്ച വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടു ജോ​ലി​ക്കെ​ത്തി​യ സ്ത്രീ ​മ​രി​ച്ചെ​ന്നും ഞാ​ൻ പോ​കു​വാ​ണെ​ന്നു​മാ​യി​രു​ന്നു ഫോ​ണി​ൽ അ​റി​യി​ച്ച​ത്. ത​റ​വാ​ട് വീ​ട്ടു​കാ​രാ​ണ് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​ത്.

പോ​ലീ​സ് എ​ത്തി മൃ​ത​ദേ​ഹം പ​രി​ശോ​ധി​ച്ചു. പു​റ​മെ മു​റി​വൊ​ന്നും കാ​ണാ​നി​ല്ല. സ്ഥലത്തെ തെളിവുകൾ ശേഖരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് എ​ത്തി​യി​രുന്നു. പോലീസ് വിശദമായ അന്വേഷണം തുടങ്ങി.

error: Content is protected !!