വീണ്ടും ആളുമാറി പൊങ്കാലയുമായി ബിജെപി പ്രവർത്തകർ ; ഇത്തവണ ഇര അനുപമ പരമേശ്വരൻ

ആളുമാറി പൊങ്കാലകൾക്ക് സാമൂഹ്യ മാധ്യമങ്ങളിൽ ഇന്ന് പഞ്ഞം ഇല്ലാതായിരിക്കുന്നു.പേരിനോട് സാമ്യമുള്ള ആരെയെങ്കിലും ഒരാളെ ലഭിച്ചുകഴിഞ്ഞാൽ അയാൾ ആരാണെന്ന് രണ്ടാമതൊന്ന് ചിന്തിക്കാതെ വിമർശനങ്ങളും പ്രധിഷേധങ്ങളുമായി കമ്മന്റ് ബോക്സ് നിറയ്ക്കും.

ഇത്തവണ ഇരയായിരിക്കുന്നത് ചലച്ചിത്ര താരം അനുപമ പരമേശ്വരൻ ആണ്.തൃശൂർ ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിക്കെതിരെ കളക്ടർ ടി.വി അനുപമ നടപടി എടുത്തതാണ് ബിജെപി പ്രവർത്തകരെ ചൊടിപ്പിച്ചത്.ശബരിമല വിഷയത്തെ ഉയർത്തിപ്പിടിച്ച് അയ്യപ്പൻറെ പേരിൽ വോട്ട് അഭ്യർത്ഥിച്ചു എന്നത് ചൂണ്ടിക്കാട്ടിയാണ് തൃശൂർ ജില്ലാ കളക്ടർ ടി.വി അനുപമ സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയത്.

എന്നാൽ പൊങ്കാല ഇടുന്നവർ പതിവുപോലെ ആളുമാറി പരിപാടി കൊഴിപ്പിക്കുകയാണ്.അനുപമ പരമേശ്വരന്റെ ഔദ്യോഗിക പേജിൽ ഇതിനോടകം അനേകം ആളുകൾ പ്രതിഷേതമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് .

error: Content is protected !!