ഹിന്ദുത്വത്തിനും ദേശീയതക്കും ഊന്നൽ നൽകി ബിജെപിയുടെ പ്രകടന പത്രിക

ലോക്സഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പ്രകടനപത്രിക പുറത്തിറക്കി. ഏക സിവില്‍കോഡും പൌരത്വബില്ലും നടപ്പാക്കുമെന്നും രാമക്ഷേത്ര നിര്‍മ്മാണത്തിന് സകല വഴികളും തേടുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. എല്ലാ കർഷകർക്കും 6000 രൂപ മിനിമം വരുമാനം നൽകും. കർഷകർക്കും ചെറുകിട വ്യാപാരികൾക്കും പെൻഷൻ നൽകും. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന 2022ല്‍ 75 പദ്ധതികള്‍ പൂര്‍ത്തീകരിക്കുമെന്നും ബി.ജെ.പി പ്രകടനപത്രികയില്‍ പറയുന്നു.

error: Content is protected !!