ബൈക്ക് മറിഞ്ഞ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. ആന്തൂർ തളിയിൽ ഇരുമ്പ് കല്ലിൻ തട്ട് സ്വദേശി പരേതനായ ഗോവിന്ദന്റെയും കമലയുടെയും മകൻ ബൈജു (37) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ ബൈജു ഒടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് താഴ്ച്ചയിലെക്ക് മറിയുകയായിരുന്നു.ഉടൻ പരിയാരം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു എങ്കിലും ഇന്നലെ രാത്രി 10 മണിയോടെ മരണം സംഭവിച്ചു.. സംസ്ക്കാരം ഉച്ചയോടെ തളിയിൽ പൊതു ശമ്ശാനത്തിൽ നടക്കും. ബിജേഷ്, ബിന്ദു എന്നിവർ സഹോദരങ്ങളാണ്.

error: Content is protected !!