കണ്ണൂർ തോട്ടടയിൽ ബൈക്കിടിച്ച് ചികിത്സയിൽ ആയിരുന്ന സ്ത്രീ മരിച്ചു

തോട്ടട ബസ് സ്റ്റോപ്പിന് സമീപം ബൈക്ക് തട്ടി സ്ത്രീ മരിച്ചു. കാഞ്ഞങ്ങാട് പള്ളിക്കടുത്ത് താമസിക്കുന്ന ശാഹിദ (54) ആണ് ഇന്നലെ രാത്രി 8.30 ന് അപകടത്തിൽ പെട്ടത്.തുടർന്ന് ഇവരെ ആസ്റ്റർ മിംസിൽ പ്രവേശിപ്പിച്ചിരുന്നു.എന്നാൽ ജീവൻ രക്ഷിക്കാനായില്ല.രാവിലെയാണ് മരണപ്പെത്.

ശാഹിദ പ്രസവ ശുശ്രൂഷാ ജോലിക്കാരിയാണ്.നേരത്തേ കടമ്പൂരിൽ താമസിച്ചിരുന്നു ഇവർ കാഞ്ഞങ്ങാട് സ്വദേശിനിയാണ്.മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

error: Content is protected !!