ശക്തമായ കാറ്റിൽ ആറളത്ത് വീട് തകർന്നു

ഇരിട്ടി ആറളത്ത് കാറ്റിലും മഴയിലും വീട് ഭാഗികമായി തകർന്നു.ആറളം കളരിക്കാട്ടെ രാഗിണിയുടെ വീടാണ് ഭാഗികമായി തകർന്നത്.

വീടിനോട് ചേർന്ന് നിന്നിരുന്ന വലിയ തേക്കാണ് ശക്തമായ കാറ്റിൽ രാഗിണിയുടെ വീടിന് മുകളിലേക്ക് പതിച്ചത്.അപകടസമയത്ത് വീടിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപെടുകയായിരുന്നു.കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും മലയോരത്തിന്റെ വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടായി.

error: Content is protected !!