സു​രേ​ഷ്ഗോ​പി​ക്ക് നോ​ട്ടീ​സ് അ​യ​ച്ച സം​ഭ​വം: ബി​ജെ​പി വി​മ​ർ​ശ​ന​ങ്ങ​ൾക്ക് ക​ള​ക്ട​ർ അ​നു​പ​മയുടെ മറുപടി

അ​യ്യ​പ്പ​ന്‍റെ പേ​രി​ൽ വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച​തി​ന് എ​ൻ​ഡിഎ സ്ഥാ​നാ​ർ​ഥി സു​രേ​ഷ്ഗോ​പി​ക്ക് നോ​ട്ടീ​സ് അ​യ​ച്ച സം​ഭ​വ​ത്തി​ലെ ബി​ജെ​പി വി​മ​ർ​ശ​ന​ങ്ങ​ളെ ചി​രി​ച്ചു​ത​ള്ളി തൃ​ശൂ​ർ ജി​ല്ലാ​ക​ള​ക്ട​ർ ടി.​വി.​അ​നു​പ​മ. ത​ന്‍റെ ജോ​ലി മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും ഇ​തി​ൽ പ്ര​തി​ക​രി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. നേ​ര​ത്തെ, ക​ള​ക്ട​റു​ടെ ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച് ബി​ജെ​പി നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ക​ള​ക്ട​റു​ടേ​ത് വി​വ​ര​മി​ല്ലാ​യ്മ എ​ന്നാ​യി​രു​ന്നു ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ വി​മ​ർ​ശ​നം.

error: Content is protected !!