ആരോഗ്യ മന്ത്രി ഇടപെട്ടു ; 15 മാസം പ്രായമുള്ള കുഞ്ഞിനെ അമൃതയിലേക്കെത്തിക്കും ; ചിലവ് മുഴവൻ സർക്കാർ വഹിക്കും

ഹൃദയശസ്ത്രക്രിയക്ക് 15 ദിവസം പ്രായമുള്ള കുഞ്ഞിനെ തിരുവനന്തപുരം ശ്രീചിത്തിരയിൽ എത്തിക്കില്ല.പകരം അമൃത ആശുപത്രിയിലേക്കാണ് ഇപ്പോൾ കുട്ടിയെ കൊണ്ടുപോകുന്നതെന്ന പുതിയ വിവരം പുറത്ത് വന്നു.അടിയന്തരമായി ആരോഗ്യമന്ത്രി കെ കെ ശൈലജ ഇടപെട്ടുകൊണ്ടാണ് പുതിയ തീരുമാനാം.കുട്ടിയുടെ ചികിത്സാ ചിലവ് മുഴുവനും സർക്കാർ നേരിട്ട് വഹിക്കുകയും ചെയ്യും.

ഇന്ന് രാവിലെ 11 മണിയോടെയാണ് കാസർഗോഡ് ശവദേശികളുടെ പിഞ്ചുകുഞ്ഞിനെയും വഹിച്ച് മംഗലാപുരത്ത് നിന്നും ആംബുലൻസ് തിരുവനന്തപുരത്തേക്ക് തിരിച്ചത്.കുട്ടിയുടെ ആരോഗ്യ സ്ഥിതി മോശമായതിനാൽ എയർ ലിഫ്റ്റിങ് സാധ്യമല്ല എന്ന് ഡോക്ടർമാർ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വ്യോമമാര്ഗം ഉപേക്ഷിച്ചത്.10 മണിക്കൂർ കൊണ്ട് തിരുവനന്തപുരം എത്തുക എന്ന വലിയ കടമ്പയാണ് ആംബുലൻസ് ഡ്രൈവർ ആയ ഹസ്സൻ ദേളി സ്വീകരിച്ചത്.

ആരോഗ്യ മന്ത്രിയുടെ ഇടപെടലോടുകൂടി അമൃത ആശുപത്രിയിൽ കുട്ടിയെ എത്തിക്കും.ഇവിടെ ഡോക്ടർമാരായ ബ്രിജേഷ്,കൃഷ്ണകുമാർ എന്നിവർ കുട്ടിയെ പരിശോധിക്കും.ആരോഗ്യ മന്ത്രി കുട്ടികളുടെ മാതാപിതാക്കളുമായി സംസാരിച്ചതിന് ശേഷമാണ് തീരുമാനം കൈകൊണ്ടത്.കാസർഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് ശസ്ത്രക്രിയക്ക് വിധേയമാക്കുന്നത്.

error: Content is protected !!