അഴീക്കോട് മണ്ഡലത്തിൽ വിതരണം ചെയ്തത് തെറ്റായി തിരഞ്ഞെടുപ്പു സമയം രേഖപ്പെടുത്തിയ വോട്ടേഴ്സ് സ്ലിപ്പ്.

കണ്ണൂർ ∙ ലോക്സഭാ തിരഞ്ഞെടുപ്പിനായി അഴീക്കോട് മണ്ഡലത്തിൽ വിതരണം ചെയ്ത സ്ലിപ്പിൽ തിരഞ്ഞെടുപ്പു സമയം രേഖപ്പെടുത്തിയിരിക്കുന്നത് തെറ്റായി. രാവിലെ 7 മുതൽ വൈകിട്ട് 1വരെയാണു തിരഞ്ഞെടുപ്പ് എന്നാണ് ഇംഗ്ലിഷിലും മലയാളത്തിലും രേഖപ്പെടുത്തിയിരിക്കുന്നത്. സ്ലിപ്പുകണ്ട് വോട്ടർമാർ തിരഞ്ഞെടുപ്പു കമ്മിഷന്റെ ടോൾ ഫ്രീ നമ്പറിലേക്കു വിളിച്ചെങ്കിലും പിശക് എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ലെന്നായിരുന്നു മറുപടി. 23ന് രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു തിരഞ്ഞെടുപ്പു നടക്കുന്നത്.

സ്ലിപ്പുകളുടെ വിതരണം തിരഞ്ഞെടുപ്പിന് അഞ്ചു ദിവസം മുൻപു പൂർത്തിയാക്കണമെന്നാണു വ്യവസ്ഥയെങ്കിലും മിനിഞ്ഞാന്നു രാവിലെയോടെയാണു ബിഎൽഒമാർക്ക് സ്ലിപ്പുകൾ കിട്ടിയത്. ഒരു വീട്ടിൽത്തന്നെ ഒന്നിലേറെ വോട്ടർമാരുണ്ടെങ്കിൽ പലയിടത്തായാണു സ്ലിപ്പുകളുള്ളത്. അതുകൊണ്ടുതന്നെ മിക്ക ബിഎൽഒമാരും വിതരണം ചെയ്യാൻ പറ്റുന്ന വിധത്തിൽ സ്ലിപ്പുകൾ ക്രമീകരിക്കാൻ തുടങ്ങിയിട്ടേയുള്ളൂ. ഇതെങ്ങനെ പൂര്‍ത്തിയാക്കാന്‍ പറ്റുമെന്നാണ് ബി എല്‍ ഓ മാരുടെ ആശങ്ക.

error: Content is protected !!