നിർമ്മാണ തൊഴിലാളിയായ ഗൃഹനാഥൻ ജോലിക്കിടയിൽ കെട്ടിടത്തിൽ നിന്നും താഴെ വീണ് മരണപ്പെട്ടു.

തലശ്ശേരി: നിർമ്മാണ തൊഴിലാളിയായ ഗൃഹനാഥൻ ജോലിക്കിടയിൽ കെട്ടിടത്തിൽ നിന്നും താഴെ വീണ് മരണപ്പെട്ടു. കിഴക്കേ പാലയാട് കയനാടത്ത് ക്ഷേത്ര കഴകപ്പുരയിലെ കയനാടത്ത് രാധാകൃഷ്ണ(47)നാണ് ദുരന്തത്തിനിരയായത്. ഇന്നലെ ഉച്ചയോടെ തിരുവങ്ങാട് കീഴന്തി മുക്കിൽ നിർമ്മാണത്തിലുള്ള വീട്ടിന്റെ സൺഷൈഡിന് വെള്ളമൊഴിക്കുന്നതിനിടയിലായിരുന്നു അപകടം. ഗുരുതര പരിക്കുകളോടെ ഇന്ദിരാ ഗാന്ധി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ’: ഗീത. മകന്‍ ഷിൻകൃഷ്ണൻ (8)

error: Content is protected !!