ഭാരമുളള ബാലറ്റ് പെട്ടി താങ്ങിയെടുത്ത് തൃശൂര്‍ കളക്ടര്‍; തെരഞ്ഞെടുപ്പ് കാലത്തും താരമായി ടി വി അനുപമ ഐഎഎസ്

തൃശ്ശൂര്‍: ചൊവ്വാഴ്ച് നടക്കുന്ന വോട്ടെടുപ്പിനായി കേരളം ഒരുങ്ങിക്കഴിഞ്ഞു. കൊട്ടിക്കലാശത്തിന് മണിക്കൂറുകള്‍ ശേഷിക്കെ തെരഞ്ഞെടുപ്പ് ആവേശം സോഷ്യല്‍ മീഡിയയിലും അലയടിക്കുകയാണ്. ഇതിനിടയിലാണ് കളക്ടര്‍ ടി വി അനുപമ ഐഎഎസ് വീണ്ടും കൈയ്യടി നേടുന്നത്.

വോട്ടിങ് സാമഗ്രികളുമായെത്തിയ ഭാരമേറിയ പെട്ടി ചുമക്കാന്‍ പൊലീസ് ഉദ്യോഗസ്ഥനെ സഹായിക്കുന്ന തൃശ്ശൂര്‍ കളക്ടര്‍ ടിവി അനുപമയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. വാഹനത്തില്‍ കൊണ്ടുവന്ന പോളിങ് സാമഗ്രികള്‍ ഇറക്കി വയ്ക്കാന്‍ പൊലീസുകാരനെ സഹായിക്കുന്ന കളക്ടറെ പ്രശംസിക്കുകയാണ് സമൂഹമാധ്യമങ്ങള്‍.

ലാളിത്യം നിറഞ്ഞ പ്രവൃത്തികള്‍ കൊണ്ടും കര്‍ക്കശമായ നിലപാടുകള്‍ കൊണ്ടും എപ്പോഴും ശ്രദ്ധേയയാകുന്ന ടിവി അനുപമ ഐഎഎസിനെ ഒരിക്കല്‍ കൂടി അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ.

error: Content is protected !!