ബക്കളത്ത് അക്രമം തുടരുന്നു ; സിപിഎം പാർട്ടി ഓഫീസിന്റെ ജനാലകൾ തകർത്ത നിലയിൽ

തളിപ്പറമ്പ് ബക്കളത്ത് സിപിഎം നോർത്ത് ബ്രാഞ്ച് ഓഫീസിന് നേരെ അക്രമം.കഴിഞ്ഞ രാത്രിയാണ് സംഭവം.പാർട്ടി ഓഫീസിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്ത നിലയിലാണ്.ഇന്നലെ രാത്രി 11 മണി വരെ ഇവിടെ ആളുണ്ടായിരുന്നു.അതിന് ശേഷമാണ് അക്രമം നടന്നത്.

പാർട്ടി ഓഫീസിനോട് ചേർന്ന് പ്രവർത്തിക്കുന്ന ചെഗുവേര ക്ലബ്ബും അക്രമികൾ തകർത്തിട്ടുണ്ട്.സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മുസ്ലിം ലീഗ് ആണ് ഇതിന് പിന്നിൽ എന്നാണ് സിപിഎം വാദം.ബക്കളം നോർത്ത് ബ്രാഞ്ച് സെക്രട്ടറി പി വി സതീഷ്കുമാറിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം സ്ഥലത്തെ ലീഗ് ഓഫീസിന് നേരെയും ലീഗ് പ്രവർത്തകൻ അഷ്‌റഫിന്റെ കോഴിക്കടയുടെ നേരെയും ബോംബേറ് ഉണ്ടായിരുന്നു.സംഭവത്തിന് പിന്നിൽ സിപിഎം ആണെന്ന് ലീഗ് ആരോപിച്ചിരുന്നു.

error: Content is protected !!