മര്‍ദ്ദനമേറ്റ കുട്ടിയുടെ നില ഗുരുതരം; മാതാപിതാക്കള്‍ കസ്റ്റഡിയില്‍.

ആലുവ: ആലുവയില്‍ മര്‍ദ്ദനമേറ്റ കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. കുട്ടിയെ മൃഗീയമായി മര്‍ദ്ദിച്ച കുട്ടിയുടെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ വധശ്രമമടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഡോക്ടര്‍മാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ ബീഹാര്‍ സ്വദേശികളാണ്. രണ്ടാഴ്ച്ച മുമ്പാണ് ഇവര്‍ കേരളത്തിലെത്തിയത്.

തലയോട്ടിയില്‍ പൊട്ടലും ശരീരമാസകലം പൊള്ളലേറ്റ പാടുകളുള്ള കുട്ടി അതീവ ഗുരുതരാവസ്ഥയിലാണ്. കാലുകള്‍ക്കും പരുക്കുണ്ട്. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ പഴക്കം ചെന്നതാകാമെന്നാണ് ഡോക്ടര്‍മാരുടെ സംശയം. കുട്ടിയുടെ പരുക്ക് ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെ ഉടന്‍ തന്നെ കുട്ടിയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

error: Content is protected !!