പിഎസ് ശ്രീധരന്‍ പിള്ളയ്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയ്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി വി ശിവന്‍കുട്ടി സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മതസ്പര്‍ദ്ധ വളര്‍ത്തി, വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നിവയാണ് കുറ്റങ്ങള്‍. ആറ്റിങ്ങല്‍ പോലീസാണ് ശ്രീധരന്‍ പിള്ളയ്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.

‘ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോൾ ഇസ്ലാം ആണെങ്കിൽ ചില അടയാളങ്ങൾ, ഡ്രസ് ഒക്കെ മാറ്റി നോക്കണം’ എന്നായിരുന്നു ശ്രീധരൻപിള്ള ആറ്റിങ്ങലില്‍ പ്രസംഗിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍റെ പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെയിലായിലായിരുന്നു ശ്രീധരൻ പിള്ളയുടെ വിവാദ പരാമര്‍ശം.

അതേസമയം, പാക് തീവ്രവാദികളെക്കുറിച്ച് പറയുമ്പോൾ സിപിഎമ്മിനും കോൺഗ്രസിനും നോവുന്നത് എന്തിനാണെന്ന് സന്ദീപ് വാര്യർ ചോദിച്ചു. ശ്രീധരൻ പിള്ളയുടെ പരാമര്‍ശം സന്ദര്‍ഭത്തിൽ നിന്ന് അടര്‍ത്തി മാറ്റിയതാണെന്നും അദ്ദേഹം സ്വപ്നത്തിൽ പോലും വര്‍ഗ്ഗീയമായി ചിന്തിക്കാറില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. സിപിഎം ശ്രീധരൻ പിള്ളയ്ക്കെതിരെ പരാതി നല്‍കിയില്ലെങ്കിൽ അങ്ങോട്ട് വിളിച്ച് പരാതി ആവശ്യപ്പെടുന്ന ആളാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാ റാം മീണയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശ്രീധരൻ പിള്ള മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസംഗം നടത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശ്രീധരൻ പിള്ളയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിള്ളയെ തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തുന്നതിൽ നിന്ന് വിലക്കണമെന്നും ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു

error: Content is protected !!