നിങ്ങളറിഞ്ഞോ.! തെരഞ്ഞെടുപ്പ് ചൂടിനിടെ പെട്രോളിന്‌ വില കൂടിയത്‌ രണ്ട്‌ രൂപയിലേറെ.

 

കണ്ണൂർ: നാടും നഗരവും തെരഞ്ഞെടുപ്പ്പ്രചാരണത്തില്‍ മുഴുകിയപ്പോള്‍ ആരും അറിയാതെ പെട്രോള്‍ വില കൂടിയത്‌ രണ്ടുരൂപയിലേറെ. ജനുവരി 22 ന് പെട്രോള്‍വില ലിറ്ററിന്‌ 73 .36 ആയിരുന്നത് ഇന്നലെ 7 5.20 ആയിഉയര്‍ന്നു. കേരളത്തിലെ ശരാശരി പെട്രോള്‍ വില 75.03 ആണ്‌. തിരുവനന്തപുരത്താണ്‌ പെട്രോളിന്
ഏറ്റവും കൂടുതല്‍ വില. 76.33രൂപ. ഏപ്രിലില്‍ പെട്രോളിന്‌ ഏറ്റവും കൂടുതല്‍ വില രേഖപ്പെടുത്തിയത്‌ ഏപ്രില്‍ 19 നാണ്‌. 75.29 രൂപ. ഏപ്രില്‍ 9നാണ്‌ ഈ മാസത്തെഏറ്റവും കുറഞ്ഞ വിലയായ 74. 85 രൂപ രേഖപ്പെടുത്തിയത്‌. ഈ മാസം പലതവണ വിലയില്‍ ചാഞ്ചാട്ടമുണ്ടായെങ്കിലും ശരാശരി 0.07ശതമാനം വില കൂടുതലാണ്‌ അനുഭവപ്പെട്ടത്.

ജനുവരിമുതലാണ്പെട്രോള്‍ വില കൂടാന്‍ തുടങ്ങിയത്‌. ജനുവരിയില്‍ 3.44 ശതമാനമാണ്‌ വില കൂടിയത്‌. ജനുവരി ഒന്നിന്‌ 70.8 രൂപയായിരുന്നത്‌ ജനുവരി 31 ന്‌ 73.32 രൂപയായി. ഫെബ്രുവരിയിലും പെട്രോള്‍ വിലയില്‍ 0.81 ശതമാനം വില വര്‍ധനവുണ്ടായി. ഫെബ്രുവരി ഒന്നിന്‌73.23 രൂപയായിരുന്നത്‌ മാസം അവസാനിക്കുമ്പോള്‍ 73. 83 ആയി ഉയര്‍ന്നു. മാര്‍ച്ചിലും പെട്രോള്‍ വിലയില്‍ വര്‍ധനവ്‌ രേപ്പെടുത്തി.1.36 ശതമാനത്തിൻറെ വർധനവാണുണ്ടായത്‌ മാര്‍ച്ച് ഒന്നിന്‌ 74.13 രൂപയായിരുന്നത്
മാർച്ച് 31ന് 75.15 രൂപയായി.

ഡീസല്‍ വിലയിലും വര്‍ധനവാണുണ്ടായത്‌. കഴിഞ്ഞ ദിവസത്തേക്കാള്‍ 14 പൈസ വര്‍ധിച്ച്‌ ലിറ്ററിന്‌ 70.35 രൂപയായിരുന്നു ഇന്നലത്തെ വില. ഏപ്രില്‍ എട്ടിന്‌ 69.92 രൂപയായിരുന്നു ഡീസല്‍ വില.

error: Content is protected !!