ഹിമാചലിൽ ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കോൺഗ്രസിൽ ചേർന്നു

ബിജെപിക്ക് കനത്ത തിരിച്ചടി നൽകി ഹിമാചല്‍ പ്രദേശിലെ മുൻ സംസ്ഥാന അധ്യക്ഷനും എംപിയുമായിരുന്ന സുരേഷ് ചന്ദേൽ കോൺഗ്രസിൽ‌ ചേർന്നു.ഹാമിർപൂർ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് ബിജെപി വിട്ടത്. മൂന്ന് തവണ എംപിയായിരുന്ന സുരേഷ് ചന്ദേല്‍ ഇത്തവണ സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും പാര്‍ട്ടി നല്‍കിയിരുന്നില്ല. തുടര്‍ന്ന് കോണ്‍ഗ്രസ് ടിക്കറ്റിന് വേണ്ടി ശ്രമിച്ചെങ്കിലും ചില നേതാക്കള്‍ ഈ നീക്കം തടഞ്ഞു. അനുനയനീക്കം നടത്തുന്നതിനിടെയാണ് ചന്ദേൽ കോൺഗ്രസിൽ ചേർന്നത്.

error: Content is protected !!