ഇന്ന് ദുഃഖ വെള്ളി; യേശുവിന്റെ പീഡനാനുഭവ സ്മരണയില്‍ ക്രിസ്തു മത വിശ്വാസികള്‍.

ലോകജനതയുടെ പാപപരിഹാരത്തിനായി യേശുക്രിസ്തു പീഡനങ്ങൾ സഹിച്ചു കുരിശിലേറ്റപ്പെട്ടവന്‍റെ ഓർമ ആചരിച്ചു കൊണ്ട് ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകൾ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ പിറ്റേ ദിവസമാണ് ദുഃഖവെള്ളി.

യേശുവിന്റെ മൃതദേഹത്തിന്റെ പ്രതിരൂപം വഹിച്ചുകൊണ്ടുള്ള ആഘോഷമായ നഗരികാണിക്കൽ ചടങ്ങ് ദുഃവവെള്ളിയുടെ ഭാഗമായി ഇന്ന് പള്ളികളിൽ നടക്കും. രാത്രി കല്ലറയിൽ അടക്കം ചെയ്യുന്നതിന്റെ പ്രതീകമായി രൂപം പെട്ടിയിൽ അടച്ച ശേഷമാണ് ദുഃഖവെള്ളി ദിനത്തിലെ ആചാരങ്ങൾ അവസാനിക്കുക. കൂടാതെ ദേവാലയങ്ങളിൽ അഗ്നി, ജല ശുദ്ധീകരണങ്ങളും നടക്കും..

error: Content is protected !!