കണ്ണൂര്‍ കെഎപി നാലാം ബറ്റാലിയനില്‍ ക്യാമ്പ് ഫോളോവര്‍ ഒഴിവ്.

കണ്ണൂര്‍ കെഎപി നാലാം ബറ്റാലിയനില്‍ ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഏപ്രില്‍ 25 ന് രാവിലെ 11 മണി മുതല്‍ കെഎപി ബറ്റാലിയനില്‍ കൂടിക്കാഴ്ച നടത്തും. കുക്ക്, ധോബി, ബാര്‍ബര്‍, വാട്ടര്‍ കാരിയര്‍ എന്നീ തസ്തികളിലാണ് നിയമനം. മുന്‍പരിചയം ഉള്ള പുരുഷന്‍മാര്‍ രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം ഹാജരാകണം.

error: Content is protected !!