വോട്ടിങ്, വിവിപാറ്റ് യന്ത്രങ്ങളിൽ വ്യാപക തകരാർ; 3,000 പുതിയ വോട്ടിങ് യന്ത്രങ്ങൾ കൊച്ചിയിലെത്തിച്ചു.

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിക്കാൻ സജ്ജമാക്കി വച്ചിരുന്ന വോട്ടിങ്, വിവിപാറ്റ് യന്ത്രങ്ങളിൽ വ്യാപക തകരാർ കണ്ടെത്തി. പല ജില്ലകളിലും യന്ത്രങ്ങൾക്കു കേടുപാടുണ്ടെന്നു ബോധ്യമായതോടെ പ്രശ്നം പരിഹരിക്കാൻ ഇന്നലെ രാത്രി 9.30നു വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ 3,000 വോട്ടിങ് യന്ത്രങ്ങൾ കൊച്ചിയിലെത്തിച്ചു. 1,500 വിവിപാറ്റ് യന്ത്രങ്ങൾ റോഡ് മാർഗവും എത്തിച്ചു. ഇവ ജില്ലകളിലേക്കു കൈമാറി അടിയന്തരമായി സ്ഥാനാർഥികളുടെ പേരും ചിഹ്നവും പതിക്കാനാണ് നിർദേശം.

വോട്ടെടുപ്പിനു നാലുനാൾ മാത്രം ശേഷിക്കെ വോട്ടിങ് യന്ത്രങ്ങളിൽ വ്യാപക തകരാർ കണ്ടെത്തിയത് ഉദ്യോഗസ്ഥരിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വോട്ടിങ് യന്ത്രങ്ങൾ സ്ഥാനാർഥികളുടെ പേരും ചിഹ്നവും പതിക്കാൻ പുറത്തെടുത്തപ്പോഴാണ് ചില യന്ത്രങ്ങൾക്കു ഗുരുതരമായ തകരാറുണ്ടെന്നു കണ്ടെത്തിയത്. ഇതുമൂലം പലയിടങ്ങളിലും വോട്ടിങ് യന്ത്രം ക്രമീകരിക്കുന്നതു പൂർത്തിയായിട്ടില്ല.

error: Content is protected !!