തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ വേനൽ മഴയ്ക്കു സാധ്യത.

തിരുവനന്തപുരം∙ തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ വേനൽ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലുള്ളതിനാൽ ഉച്ചയ്ക്കു 2 മുതൽ വൈകിട്ട് 8 വരെ ജാഗ്രത പാലിക്കണമെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകി. തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട വേദികളിൽ മിന്നലുള്ള സമയത്തു പ്രസംഗം ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഇന്നലെ പാലക്കാടാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്– 40.8 ഡിഗ്രി സെൽഷ്യസ്. പുനലൂരിൽ 2 സെന്റീമീറ്റർ മഴ ലഭിച്ചു. തിരുവനന്തപുരം, പാലക്കാട്, ആലപ്പുഴ ജില്ലകളിൽ ഇന്ന് ഉയർന്ന താപനില ശരാശരിയെക്കാൾ 3 ഡിഗ്രി വരെ ഉയരാം. ഇന്നലെ ഒരാൾക്കു സൂര്യാഘാതവും 7 പേർക്കു സൂര്യാതപവുമേറ്റു.

error: Content is protected !!