ആര്‍ എസ് എസിനെ വിമര്‍ശിച്ചു; സി പി ഐ പ്ര​ചാ​ര​ണ സ​ന്ദേ​ശ​ത്തി​ന്​ ദൂ​ര​ദ​ർ​ശ​ൻ സം​പ്രേ​ഷ​ണാ​വ​സ​രം നി​ഷേ​ധി​ച്ചു.

ന്യൂ​ഡ​ല്‍ഹി: ആ​ർ.​എ​സ്.​എ​സി​നേ​യും ബി.​ജെ.​പി​യേ​യും വി​മ​ർ​ശി​ച്ചു​ള്ള സി.​പി.​െ​എ​യു​ടെ രാ​ഷ്​​ട്രീ​യ പ്ര​ചാ​ര​ണ സ​ന്ദേ​ശ​ത്തി​ന്​ ദൂ​ര​ദ​ർ​ശ​ൻ സം​പ്രേ​ഷ​ണാ​വ​സ​രം നി​ഷേ​ധി​ച്ചു. ആ​ർ.​എ​സ്.​എ​സി​നേ​യും ബി.​ജെ.​പി​യേ​യും വി​മ​ർ​ശി​ക്കു​ന്ന ഭാ​ഗ​ങ്ങ​ൾ നീ​ക്കം ചെ​യ്​​താ​ൽ സം​പ്രേ​ഷ​ണം ന​ട​ത്താ​മെ​ന്ന്​ അ​റി​യി​ച്ചെ​ങ്കി​ലും രാ​ഷ്​​ട്രീ​യ വി​മ​ർ​ശ​നം ഒ​ഴി​വാ​ക്കി​യു​ള്ള പ്ര​സം​ഗം അ​വ​ത​ര​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ്​​ സി.​പി.​െ​എ തീ​രു​മാ​നം.രാ​ഷ്​​ട്രീ​യ സ​ന്ദേ​ശം അ​വ​ത​രി​പ്പി​ക്കാ​ൻ സി.​പി.​െ​എ​ക്ക്​ അ​ഞ്ച്​ മി​നി​റ്റാ​യി​രു​ന്നു അ​നു​വ​ദി​ച്ച​ത്. സ​ന്ദേ​ശം ദൂ​ര​ദ​ർ​ശ​ന്​ മു​ൻ​കൂ​ട്ടി എ​ഴു​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ ആ​ർ.​എ​സ്.​എ​സി​നേ​യും ബി.​ജെ.​പി​യേ​യും വി​മ​ർ​ശി​ക്കു​ന്ന മു​ഴു​വ​ൻ ഭാ​ഗ​ങ്ങ​ളും ദൂ​ര​ദ​ർ​ശ​ൻ അ​ധി​കൃ​ത​ർ വെ​ട്ടി​മാ​റ്റി​യാ​ണ്​ സ​ന്ദേ​ശം അ​വ​ത​രി​പ്പി​ക്കാ​നെ​ത്തി​യ സി.​പി.​െ​എ നേ​താ​വും രാ​ജ്യ​സ​ഭ എം.​പി​യു​മാ​യ ബി​നോ​യ്​ വി​ശ്വ​ത്തി​ന്​ ന​ൽ​കി​യ​ത്. എ​ന്നാ​ല്‍, തി​രു​ത്ത​ലു​ക​ളോ​ടെ​യു​ള്ള സ​ന്ദേ​ശം അ​വ​ത​രി​പ്പി​ക്കാ​ൻ ത​യാ​റ​ല്ലെ​ന്ന് ബി​നോ​യ് വി​ശ്വം നി​ല​പാ​ടെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ ദൂ​ര​ദ​ര്‍ശ​ന്‍ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം എ​ഴു​തി​വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നെ സ​മീ​പി​ക്കു​മെ​ന്നും ബി​നോ​യ് വി​ശ്വം വ്യ​ക്​​ത​മാ​ക്കി. അ​തേ​മ​സ​യം, ഇ​തേ പ്ര​സം​ഗം ചെ​റി​യ മാ​റ്റ​ങ്ങ​ളോ​ടെ ആ​കാ​ശ​വാ​ണി ​െറ​േ​ക്കാ​ഡ്​ ചെ​യ്​​തി​ട്ടു​ണ്ടെ​ന്നും 25ാം തീ​യ​തി പ്ര​േ​ക്ഷ​പ​ണം​ ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു.‘വം​ശീ​യ ആ​ധി​പ​ത്യ ആ​ശ​യ​ങ്ങ​ള്‍ പി​ന്തു​ട​രു​ന്ന ആ​ർ.​എ​സ്.​എ​സി​​െൻറ ആ​ജ്ഞാ​നു​വ​ര്‍ത്തി​യാ​യ എ​ൻ.​ഡി.​എ സ​ര്‍ക്കാ​റി​നു കീ​ഴി​ല്‍ ദ​ലി​ത​രും ആ​ദി​വാ​സി​ക​ളും ന്യൂ​ന​പ​ക്ഷ​ങ്ങ​ളും പീ​ഡി​പ്പി​ക്ക​പ്പെ​ടു​ക​യാ​ണ്​’, ‘ആ​ർ.​എ​സ്.​എ​സ് പി​ന്തു​ണ​ക്കു​ന്ന ബി.​ജെ.​പി ഒ​രി​ക്ക​ല്‍കൂ​ടി അ​ധി​കാ​ര​ത്തി​ല്‍ എ​ത്തി​യാ​ല്‍ ഇ​ന്ത്യ​യു​ടെ സാം​സ്‌​കാ​രി​ക വൈ​വി​ധ്യ​ത്തി​​െൻറ അ​ന്ത്യ​മാ​യി​രി​ക്കും’ തു​ട​ങ്ങി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കാ​ണ്​ ക​ത്രി​ക​വെ​ച്ച​ത്.സ്വ​ത​ന്ത്ര സ്​​ഥാ​പ​ന​ങ്ങ​ളെ​യും ബി.​ജെ.​പി സ​ര്‍ക്കാ​ര്‍ കൈ​യ​ട​ക്കി​വെ​ച്ചു നി​യ​ന്ത്രി​ക്കു​ക​യാ​ണെ​ന്നും രാ​ഷ്​​ട്രീ​യ വി​മ​ര്‍ശ​ന​ങ്ങ​ള്‍ വെ​ട്ടി​ക്ക​ള​യു​ന്ന ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും സി.​പി.​ഐ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​സ്. സു​ധാ​ക​ര്‍ റെ​ഡ്​​ഡി പ​റ​ഞ്ഞു.

error: Content is protected !!