അബദ്ധത്തില്‍ ബി ജെ പ്പിക്ക് വോട്ട് പോയി; തന്റെ വിരല്‍ മുറിച്ച് പശ്ചാത്തപിച്ച് ബിഎസ്‍‍പി പ്രവര്‍ത്തകൻ

ബുലന്ദ്ഷഹര്‍: അബദ്ധത്തിൽ ബിജെപിയ്ക്ക് വോട്ട് കുത്തിയ ബിഎസ്‍‍പി പ്രവര്‍ത്തകൻ വോട്ട് ചെയ്ത സ്വന്തം വിരൽ ഛേദിച്ചു. ബിഎസ്‍‍പി പ്രവര്‍ത്തകനും ദളിത് വംശജനുമായ പവൻ കുമാറാണ് സ്വന്തം വിരൽ മുറിച്ചത്. ബിഎസ്‍‍പിയ്ക്ക് വോട്ട് ചെയ്യാനാണ് ശ്രമിച്ചതെങ്കിലും അബദ്ധത്തിൽ ബിജെപിയ്ക്ക് വോട്ട് ചെയ്തതിന്‍റെ മനോവിഷമത്തിലാണ് യുവാവ് വിരൽ മുറിച്ചത്.

എസ്‍‍പി, ബിഎസ്‍‍പി, ആര്‍എൽഡി സഖ്യത്തിന്‍റെ യോഗേഷ് വര്‍മയും ബിജെപിയുടെ ഭോലാ സിങും തമ്മിലാണ് ബുലന്ദ്ശഹര്‍ മണ്ഡലത്തിൽ മത്സരം നടക്കുന്നത്. വര്‍മ്മയ്ക്ക് വോട്ട് ചെയ്യാനായിരുന്നു പദ്ധതിയെങ്കിലും കൈപ്പിഴ സംഭവിച്ച് ഭോലാ സിങിന് വോട്ട് ചെയ്യുകയായിരുന്നു. ഇതേത്തുടര്‍ന്നു വീട്ടിലെത്തിയ പവൻ കുമാര്‍ വോട്ട് ചെയ്ത വിരൽ മുറിക്കുകയായിരുന്നു.

error: Content is protected !!