കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കുന്ന 13 സ്ഥാനാർഥികളെയും അവരുടെ ചിഹ്നങ്ങളെയും ഇവിഎം ബാലറ്റിന്റെ മാതൃകയും കാണാം…..

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നത് 13 സ്ഥാനാര്‍ത്ഥികള്‍. ഇത്തവണ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ സ്ഥാനാര്‍ത്ഥികളുടെ പേരിനും ചിഹ്നത്തിനുമൊപ്പം ഫോട്ടോയും ഉണ്ടായിരിക്കുമെന്ന സവിശേഷതയുണ്ട്. വോട്ട് ചെയ്തത് ആര്‍ക്കാണെന്ന് പ്രിന്റൗട്ടില്‍ കണ്ട് ഉറപ്പുവരുത്താന്‍ വോട്ടര്‍മാര്‍ക്ക് സൗകര്യമൊരുക്കുന്ന വിവിപാറ്റ് മെഷീനാണ് ഇത്തവണ ഉപയോഗിക്കുന്നത്. ഏഴ് സെക്കന്റ് വരെ പ്രിന്റൗട്ട് കാണാന്‍ സാധിക്കും.


സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും:

  1. സി കെ പത്മനാഭന്‍-താമര
  2. പി കെ ശ്രീമതി ടീച്ചര്‍-അരിവാള്‍ ചുറ്റിക നക്ഷത്രം
  3. കെ സുധാകരന്‍ – കൈപ്പത്തി
  4. അഡ്വ. ആര്‍ അപര്‍ണ -ടെലിവിഷന്‍
  5. കെ കെ അബ്ദുള്‍ ജബ്ബാര്‍ -ഓട്ടോറിക്ഷ
  6. കുര്യാക്കോസ് – ബാറ്ററി ടോര്‍ച്ച്
  7. പ്രവീണ്‍ അരീമ്പ്രാത്തൊടിയില്‍ – തോണിയും തോണിക്കാരനും തുഴയും
  8. രാധാമണി നാരായണകുമാര്‍- പേനയുടെ മുനയും ഏഴ് സൂര്യ രശ്മികളും
  9. കെ ശ്രീമതി W/o സുധീപ് കുമാര്‍ സി വി – ഡിഷ് ആന്റിന
  10. പി ശ്രീമതി W/o രവീന്ദ്രന്‍- മോതിരം
  11. കെ സുധാകരന്‍ S/o കുഞ്ഞിരാമന്‍- കൈതച്ചക്ക
  12. കെ സുധാകരന്‍ S/o കൃഷ്ണന്‍ – ഗ്ലാസ് ടംബ്ലര്‍
  13. സുധാകരന്‍ പി കെ S/o കൃഷ്ണപിള്ള- ഡയമണ്ട്.

അവസാനമായി നോട്ടയ്ക്കുള്ള ബട്ടനും ഉണ്ടാവും.

error: Content is protected !!