തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്ന തിരിച്ചറിയൽ കാർഡ് ഇല്ലാത്ത വോട്ടർമാർക്ക് ഫോട്ടോ പതിച്ച 11 ഇനം തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്നു ഹാജരാക്കി വോട്ട് ചെയ്യാവുന്നതാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകർ തിരിച്ചറിയൽ രേഖ നിർബന്ധമായും കൈയിൽ കരുതണം. തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്ന തിരിച്ചറിയൽ കാർഡ് ഇല്ലാത്ത വോട്ടർമാർക്ക് ഫോട്ടോ പതിച്ച 11 ഇനം തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്നു ഹാജരാക്കി വോട്ട് ചെയ്യാവുന്നതാണ്.

ഇവയാണ് ആ രേഖകൾ-

 1. പാസ്‌പോർട്ട്
 2. ഡ്രൈവിങ് ലൈസൻസ്
 3. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ,പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നു നൽകിയിട്ടുള്ള ഫോട്ടോപതിച്ച ഔദ്യോഗിക തിരിച്ചറിയൽ കാർഡ്,
 4. ബാങ്ക്, പോസ്റ്റ് ഓഫിസ് എന്നിവയുടെ ഫോട്ടോപതിച്ച പാസ്ബുക്ക്
 5. പാൻ കാർഡ്
 6. ദേശീയ ജനസംഖ്യാ രജിസ്റ്റർ പ്രകാരം നൽകിയിട്ടുള്ള സ്മാർട്ട് കാർഡ്
 7. തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്
 8. തൊഴിൽ മന്ത്രാലയം നൽകിയിട്ടുള്ള ഹെൽത്ത് ഇൻഷുറൻസ് സ്മാർട്ട് കാർഡ്
 9. ഫോട്ടോപതിച്ച പെൻഷൻ രേഖകൾ
 10. എം.പി, എം.എൽ.എ, എം.സി.സിമാരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ്
 11. ആധാർ കാർഡ്     
error: Content is protected !!