പാനൂര്‍ ചെണ്ടയാട് ബോംബു നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി

പാനൂരിനടുത്ത ചെണ്ടയാട് കണ്ടോത്തും ചാലിൽ ബോംബ് സ്ക്വാഡും പൊലീസും നടത്തിയ മിന്നൽ പരിശോധനയിൽ ബോംബും നിർമാണ സാമഗ്രികളും കണ്ടത്തി. ഒരു സ്റ്റീൽ ബോംബും ബോംബ് നിർമ്മിക്കാനുള്ള സാമഗ്രികളുമാണ് കണ്ടെത്തിയത്. തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് റെയ്ഡ് നടത്തിയത്. പാനൂർ സി.ഐ.പി.പി.ശ്രീജിത്ത്, ബോംബ് സ്ക്വാഡ് എസ്.ഐ. ടി.വി.ശശിധരൻ തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.

error: Content is protected !!