കര്‍ണ്ണാടകയില്‍ വാഹനാപകടത്തില്‍ തളിപ്പറമ്പ് അരിപ്പാമ്പ്ര സ്വദേശി മരിച്ചു.

കര്‍ണാടകയിലെ കുന്താപുരത്ത് നടന്ന വാഹന അപകടത്തില്‍ തളിപ്പറമ്പ്  തോട്ടിക്കല്‍ അരിപ്പാമ്പ്ര സ്വദേശിയായ യുവാവ് മരിച്ചു. അരിപ്പാമ്പ്ര പള്ളിക്ക് സമീപം താമസിക്കുന്ന സുഹൈല്‍ (29) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കുന്താപുരം ട്രാഫിക്കില്‍ സുഹൈല്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞാണ് അപകടം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സുഹൃത്തും നാട്ടുകാരനുമായ സ്വാബിര്‍ (29) ഗുരുതര പരിക്കേറ്റ് മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റൊരാള്‍ക്കും പരിക്കുണ്ട.് കുന്താപുരം ടി കെ സി മര്‍കസു തഹ്‌ലീമുല്‍ ഇസ്ലാം ദഅവ കോളേജ് പ്രധാന മുദരിസ് ആണ.് എരുവട്ടി ഇബ്രാഹിം മൗലവി ഖദീജ ദമ്പതികളുടെ മകനാണ് സുഹൈല്‍ സഅദി. ഭാര്യ – ഫാത്തിമ. സഹോദരങ്ങള്‍ – അബ്ദുല്‍ ജലീല്‍, ബാബിര്‍ സക്കീന, മുനീറ, ഖൗലത്ത്‌

error: Content is protected !!