ഇന്ന് കണ്ണൂരില്‍ കലാശക്കൊട്ട്: മുന്നണികളുടെ കലാശക്കൊട്ടിന്റെ റൂട്ടുകള്‍ കാണാം…

കണ്ണൂര്‍ : ഇന്ന് കലാശക്കൊട്ട്. ഒരു മാസക്കാലം നീണ്ടു നിന്ന പരസ്യ പ്രചാരണമാണ് ഇന്ന് അവസാനിക്കുക. ഇന്നു വൈകീട്ട് 4 മുതല്‍ 6 വരെ കണ്ണൂര്‍ നഗരം കേന്ദ്രീകരിച്ചാണ് രാഷ്ടീയ കക്ഷികളുടെ കലാശക്കൊട്ട് നടക്കുക. കലാശക്കൊട്ടിന്റെ ഭാഗമായി വൈകീട്ട് നഗരത്തില്‍ ഗതാഗത നിയന്ത്രണങ്ങളുണ്ടാകും.

കലാശക്കൊട്ട്നടക്കുന്ന റൂട്ടുകള്‍ :-

എല്‍ ഡി എഫ്
എല്‍ ഡി എഫ് റോഡ് ഷോ 4.30-ന് പ്രഭാത് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് പ്ലാസ, റെയില്‍വേ സ്റ്റേഷന്‍, മുനീശ്വരന്‍ കോവില്‍, പഴയ ബസ്റ്റാന്റ്, താലൂക്ക് ഓഫീസ്, ഗാന്ധി സര്‍ക്കിള്‍ വഴി കെ എസ് ആര്‍ ടി സി പരിസരത്ത് സമാപിക്കും.

യു ഡി എഫ്
യു ഡി എഫ് റോഡ് ഷോ 4.00-ന് സിറ്റി ഹൈസ്‌കൂള്‍ പരിസരത്തു നിന്നുമാരംഭിച്ച് തായത്തെരു, ചേമ്പര്‍ ഹാള്‍, എന്‍ എസ് ടാക്കീസ്, ടൗണ്‍ പോലീസ് സ്‌റ്റേഷന്‍, യുദ്ധസ്മാരകം, പഴയ ബസ്റ്റാന്റ്, പ്ലാസ വഴി എസ് ബി ഐയ്ക്കു സമീപം സമാപിക്കും.

എന്‍ ഡി എ
എന്‍ ഡി എ റോഡ് ഷോ 4.00-ന് താളിക്കാവ് നിന്നുമാരംഭിച്ച് മാര്‍ക്കറ്റ്, എസ് ബി ഐ, പ്ലാസ, റെയില്‍വെ, മുനീശ്വരന്‍ കോവില്‍, പഴയ ബസ്റ്റാന്റ്, കോടതി വഴി കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ നിന്നു നിന്നു തിരിഞ്ഞ് പഴയ ബസ്റ്റാന്റില്‍ സമാപിക്കും.

error: Content is protected !!