ബത്തേരിയിൽ ശക്തമായ കാറ്റിലും മഴയിലും കടയുടെ ബോർഡ് പൊളിഞ്ഞുവീണ് അപകടം-വീഡിയോ കാണാം

വയനാട് ബത്തേരിയിൽ ഇന്നലെയുണ്ടായ കനത്ത മഴയിൽ നാശനഷ്ടം.ബത്തേരിയിലെ സ്വകാര്യ വസ്ത്ര വ്യാപാര കേന്ദ്രത്തിന്റെ വലിയ ബോർഡ് കനത്ത കാറ്റിലും മഴയിലും തകർന്ന് വീഴുകയായിരുന്നു.

കടയുടെ മുൻപിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.വാഹനത്തിനുള്ളിൽ ഉണ്ടായിരുന്ന ഏതാനും പേർക്ക് പരിക്ക് പറ്റുകയും ചെയ്തു.എന്നാൽ പരിക്ക് ഗുരുതരമല്ല.വലിയ അപകടമാണ് ഒഴിവായത്.സംഭവത്തിൽ ആളപായം ഇല്ല.പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!