അവസാന പന്തിൽ ഭാഗ്യം ; രാജസ്ഥാനെതിരെ ചെന്നൈക്ക് ജയം

ആ​വേ​ശം അ​വ​സാ​ന പ​ന്തു​വ​രെ ആ​ളി​ക്ക​ത്തി​യ മ​ല്‍​സ​ര​ത്തി​ല്‍ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ​തി​രെ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന് നാ​ലു വി​ക്ക​റ്റ് ജ​യം. രാ​ജ​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 155 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ചെ​ന്നൈ അ​വ​സാ​ന പ​ന്തി​ൽ മ​റി​ക​ട​ന്നു. അ​ര്‍​ധ സെ​ഞ്ചു​റി നേ​ടി​യ ക്യാ​പ്റ്റ​ന്‍ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യു​ടെ​യും അ​മ്പാ​ട്ടി റാ​യു​ഡു​വി​ന്‍റെ​യും ഇ​ന്നിം​ഗ്സു​ക​ളാ​ണ് ജ​യം സ​മ്മാ​നി​ച്ച​ത്. ഐ​പി​എ​ല്ലി​ൽ 100 വി​ജ​യ​ങ്ങ​ൾ നേ​ടു​ന്ന ആ​ദ്യ ക്യാ​പ്റ്റ​നെ​ന്ന റി​ക്കാ​ർ​ഡും ജ​യ​ത്തോ​ടെ ധോ​ണി സ്വ​ന്ത​മാ​ക്കി.

അ​വ​സാ​ന പ​ന്തി​ല്‍ ജ​യി​ക്കാ​ൻ ചെ​ന്നൈ​യ്ക്ക് മൂ​ന്നു റ​ണ്‍​സ് വേ​ണ​മാ​യി​രു​ന്നു. ബൗ​ള​റി​ഞ്ഞ ബെ​ൻ സി​ക്‌​സ​റ​ടി​ച്ച മി​ച്ച​ര്‍ സാ​ന്‍റ്ന​റാ​ണ് ചെ​ന്നൈ​ക്കാ​യി വി​ജ​യ റ​ണ്‍ നേ​ടി​യ​ത്. അ​വ​സാ​ന ഓ​വ​റി​ല്‍ 18 റ​ണ്‍​സാ​യി​രു​ന്നു ജ​യി​ക്കാ​ൻ വേ​ണ്ടി​യി​രു​ന്ന​ത്. ആ​ദ്യ പ​ന്തു ത​ന്നെ ര​വീ​ന്ദ്ര ജ​ഡേ​ജ സി​ക്‌​സ​ര്‍ പ​റ​ത്തി. മൂ​ന്നാം പ​ന്തി​ല്‍ ധോ​ണി​യു​ടെ വി​ക്ക​റ്റ് തെ​റി​ച്ചു. നാ​ലാം പ​ന്ത് നോ​ബോ​ള്‍ വി​ളി​ക്കു​ക​യും പി​ന്നീ​ട് പി​ന്‍​വ​ലി​ക്കു​ക​യും ചെ​യ്ത​തു ഗ്രൗ​ണ്ടി​ൽ നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി. ധോ​ണി പി​ച്ചി​ലെ​ത്തി അ​മ്പ​യ​ര്‍​മാ​രോ​ട് രൂ​ക്ഷ​മാ​യി സം​സാ​രി​ച്ചു. പ​ക്ഷേ തീ​രു​മാ​നം മാ​റ്റാ​ൻ അ​മ്പ​യ​ർ​മാ​ർ ത​യാ​റാ​യി​ല്ല. എ​ന്നാ​ൽ അ​വ​സാ​ന പ​ന്ത് സി​ക്സ​ർ പാ​യി​ച്ച് സാ​ന്‍റ്ന​ർ ചെ​ന്നൈ​യെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ചു.

152 പി​ന്തു​ട​ർ​ന്ന ചെ​ന്നൈ തു​ട​ക്ക​ത്തി​ൽ ത​ക​ർ​ച്ച നേ​രി​ട്ടു. ഷെ​യ്ൻ വാ​ട്സ​ൺ(0), സു​രേ​ഷ് റെ​യ്‌​ന (4), ഫാ​ഫ് ഡു​പ്ലെ​സി​സ് (7) കേ​ദാ​ര്‍ ജാ​ദ​വ് (1) എ​ന്നി​വ​ർ വേ​ഗം മ​ട​ങ്ങി. ഇ​തോ​ടെ ക്രീ​സി​ൽ ഒ​ത്തു​ച്ചേ​ർ​ന്ന ധോ​ണി-​റാ​യി​ഡു സ​ഖ്യം ചെ​ന്നൈ​യി​ലെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ചു. റാ​യു​ഡു 47 പ​ന്തി​ല്‍ 57 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​യി. 43 പ​ന്തി​ല്‍ നി​ന്ന് 58 റ​ണ്‍​സെ​ടു​ത്ത ധോ​ണി അ​വ​സാ​ന ഓ​വ​റി​ലാ​ണ് പു​റ​ത്താ​കു​ന്ന​ത്. ബെ​ൻ സ്റ്റോ​ക്സ് ര​ണ്ടും ധ​വാ​ൽ കു​ൽ​ക്ക​ർ​ണി, ഉ​നാ​ദ്ക​ട്, ആ​ർ​ച്ച​ർ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി.

നേ​ര​ത്തെ, ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് നി​ശ്ചി​ത 20 ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 151 റ​ൺ​സെ​ടു​ത്തി​രു​ന്നു. 26 പ​ന്തി​ൽ 28 റ​ൺ​സെ​ടു​ത്ത ബെ​ൻ സ്റ്റോ​ക്സാ​ണ് ടോ​പ് സ്കോ​റ​ർ. മി​ക​ച്ച തു​ട​ക്കം കി​ട്ടി​യെ​ങ്കി​ലും രാ​ജ​സ്ഥാ​നു മു​ത​ലാ​ക്കാ​നാ​യി​ല്ല. 17 പ​ന്തി​ല്‍ നി​ന്ന് 31 റ​ണ്‍​സ് തി​ക​ച്ച ശേ​ഷ​മാ​ണ് ഓ​പ്പ​ണിം​ഗ് കൂ​ട്ടു​ക്കെ​ട്ട് പി​രി​യു​ന്ന​ത്. ക്യാ​പ്റ്റ​ന്‍ അ​ജി​ങ്ക്യ ര​ഹാ​നെ(11 പ​ന്തി​ൽ 14) ആ​ദ്യം പു​റ​ത്താ​യി. 10 പ​ന്തി​ൽ 23 റ​ൺ​സു​മാ​യി ജോ​സ് ബ​ട്ട്ല​റും മ​ട​ങ്ങി. പി​ന്നീ​ട് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ രാ​ജ​സ്ഥാ​ന് വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​മാ​യി​ക്കൊ​ണ്ടി​രു​ന്നു.

മൂ​ന്നാ​മ​നാ​യി ക്രീ​സി​ലെ​ത്തി​യ സ​ഞ്ജു സാം​സ​ണ്‍ (ആ​റ്) ഇ​ത്ത​വ​ണ നി​രാ​ശ​പ്പെ​ടു​ത്തി. രാ​ഹു​ല്‍ ത്രി​പാ​ഠി(10), സ്റ്റീ​വ് സ്മി​ത്ത്(15), രാ​ഹു​ൽ പ​രം​ഗ്(16) എ​ന്നി​വ​രു​ടെ വേ​ഗം കൂ​ടാ​രം ക​യ​റി. മി​ക​ച്ച രീ​തി​യി​ൽ ബാ​റ്റു​വീ​ശി​യ സ്റ്റോ​ക്സി​ന് പ​ക്ഷേ റ​ൺ​റേ​റ്റ് ഉ‍​യ​ർ​ത്താ​ൻ സാ​ധി​ച്ചി​ല്ല. ശ്രേ​യ​സ് ഗോ​പാ​ലാ​ണ്(​ഏ​ഴു പ​ന്തി​ൽ 19) രാ​ജ​സ്ഥാ​നെ 150 ക​ട​ത്തി​യ​ത്. സൂ​പ്പ​ർ കിം​ഗ്സി​ന് വേ​ണ്ടി ചാ​ഹ​ര്‍, താ​ക്കൂ​ര്‍, ര​വീ​ന്ദ്ര ജ​ഡേ​ജ എ​ന്നി​വ​ര്‍ ര​ണ്ടു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. മി​ച്ച​ൽ സാ​ന്‍റ്നെ​ർ ഒ​രു വി​ക്ക​റ്റും നേ​ടി.

error: Content is protected !!