കഞ്ചാവ് നൽകി ആൺകുട്ടികളെ പീഡിപ്പിച്ചു ; 6 പേർ പിടിയിൽ

കഞ്ചാവ് നല്‍കി ആണ്‍കുട്ടികളെ ലൈംഗിക പീഡനത്തനിരയാക്കിയ ആറു പേര്‍ മലപ്പുറത്ത് അറസ്റ്റില്‍. തള്ളശ്ശേരിപ്പറമ്പില്‍ ഉണ്ണീന്‍കുട്ടി (71), താഴത്തേതില്‍ കോയഹാജി (70) പടിക്കപ്പറമ്പില്‍ മുഹമ്മദ് ബഷീര്‍ (45), സിദ്ദീഖ് (46), മുഹമ്മദ് സുഹൈല്‍ (28) അബ്ദുള്‍ സലാം (44) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ നാലു പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് കല്‍പ്പകഞ്ചേരി പൊലീസ് വ്യക്തമാക്കി. പ്രതികൾക്കെതിരെ പോക്സോ ചുമത്തി.

ഈ സംഘം പലപ്പോഴായി വിദ്യാര്‍ഥികളെ പീഡിപ്പിച്ചിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.. കഞ്ചാവിന് പുറമേ പണവും മറ്റും നല്‍കിയാണ് ഇവര്‍ കുട്ടികളെ വശീകരിച്ചത്. വീടുകളിലും തോട്ടങ്ങളിലും വച്ചായിരുന്നു  ഇവർ കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയിരുന്നത്.

പീഡിപ്പിക്കപ്പെട്ട വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കല്‍പകഞ്ചേരി സി.ഐ. കെ. പ്രേംകുമാര്‍, എസ്.ഐ. എസ്.കെ. പ്രിയന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.

error: Content is protected !!