വയനാട്ടിൽ വിജയം ഉറപ്പെന്ന് സിദ്ദിഖ്

വയനാട്ടിൽ വിജയം ഉറപ്പാണെന്ന് യുഡിഎഫ് സ്ഥാനാർഥി ടി.സിദ്ദിഖ്. കൊച്ചിയിൽ വയനാട് മുൻ എംപിയും അന്തരിച്ച കോണ്‍ഗ്രസ് നേതാവുമായ എം.ഐ.ഷാനവാസിന്‍റെ കുടുംബത്തെ സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സ്ഥാനാർഥിത്വത്തിന്‍റെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വന്നു കഴിഞ്ഞാൽ പ്രചരണ രംഗം സജീവമാകും. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ശക്തരായ സ്ഥാനാർഥികളെയാണ് യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. വടകരയിലെ കെ.മുരളീധരന്‍റെ സ്ഥാനാർഥിത്വം ഏറ്റവും ഉചിതമായ ഒന്നാണ്. അക്രമ രാഷ്ട്രീയത്തിനെതിരായ പോരാട്ടമാകും വടകരയിൽ നടക്കുക എന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാർഥി നിർണയം സംബന്ധിച്ച് നേതാക്കൾ തമ്മിൽ തർക്കമുണ്ടായിരുന്നുവെന്ന വാർത്തകൾ സിദ്ദിഖ് തള്ളിക്കളഞ്ഞു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും കൂട്ടായി നിന്നാണ് സ്ഥാനാർഥികളെ തീരുമാനിച്ചത്. ഇക്കാര്യത്തിൽ ചർച്ചകൾ പല തലങ്ങളിൽ നടന്നിട്ടുണ്ടെങ്കിലും ഒരിക്കലും തർക്കങ്ങളുണ്ടായിട്ടില്ലെന്നും ടി.സിദ്ദിഖ് വ്യക്തമാക്കി.

error: Content is protected !!