ലയൺസ്‌ ക്ലബ്ബിന്റെ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ലയൺസ്‌ ക്ലബ് ഇന്റർനാഷണൽ നൽകുന്ന മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.പതിനായിരത്തൊന്ന് രൂപയാണ് അവാർഡായി നൽകുന്നത്.മലയാള മനോരമ കണ്ണൂർ സീനിയർ റിപ്പോർട്ടർ എൻപിസി രഞ്ജിത്ത് , മാതൃഭൂമി കോഴിക്കോട് ചീഫ് ഫോട്ടോഗ്രാഫർ കെ കെ സന്തോഷ് ,കൈരളി ടി വി കണ്ണൂർ ബ്യൂറോ ചീഫ് എം സന്തോഷ് എന്നിവർക്കാണ് പുരസ്‌ക്കാരങ്ങൾ ലഭിച്ചത്.

ലയൺസ്‌ ബ്രേവറി അവാർഡിന് സുബൈദാർ പി വി മനീഷ് അർഹനായി.അവാർഡുകൾ 24 ന് കോഴിക്കോട് രാജീവ് നഗർ ലയൺസ്‌ ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കൈമാറും.

error: Content is protected !!