രാഹുൽ വന്നില്ലെങ്കിൽ എന്താകും ; യുഡിഎഫിൽ ആശങ്ക

വയനാട് സീറ്റില്‍ സ്ഥാനാര്‍ത്ഥിത്വം വൈകുന്നത് യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കുന്നു. സിദ്ദിഖ് സ്ഥാനാര്‍ഥിയായതോടെ ആവേശത്തിലായ കോണ്‍ഗ്രസ് ക്യാമ്പ് ഇപ്പോള്‍ മ്ലാനതയിലാണ്. രാഹുലിന് സ്വാഗതമോതി പരിപടികള്‍ സംഘടിപ്പിച്ചെങ്കിലും എ.ഐ.സി.സി തീരുമാനം പറയാത്തതോടെ അത്തരം പരിപാടികളും നിര്‍ത്തിവെക്കേണ്ട അവസ്ഥയായി. ഇനി അഥവാ രാഹുല്‍ മത്സരിച്ചില്ലെങ്കില്‍ പകരം വരുന്ന സ്ഥാനാര്‍ഥിക്ക് എതിരാളിക്ക് ഒപ്പം ഓടിയെത്താന്‍ ഏറെ വിയര്‍ക്കേണ്ടിവരും.

error: Content is protected !!